പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ നേട്ടം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടേകാല്‍ ലക്ഷം വീടുകള്‍ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കി. വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് നാടിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ ജന്‍മത്തില്‍ സ്വന്തമായി വീടു വയ്ക്കാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീട്ടില്‍ കഴിയുന്നു. വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് നാടിന്റെ നേട്ടമാണ്. എന്നാല്‍ അതിനെ ചിലര്‍ കരിവാരിതേയ്ക്കാന്‍ ശ്രമിക്കുന്നു. ലൈഫിലെ ബാക്കി വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേട്ടം കരിവാരി തേക്കാന്‍ നെറികേടിന്റെ മാര്‍ഗം ഉപയോഗിച്ചു. ശരിയായ കാര്യം അവതരിപ്പിക്കരുതെന്ന മാനസികാവസ്ഥയാണ് മാധ്യമങ്ങള്‍ക്ക്. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.