കൊച്ചി: ഒരു സെല്‍ഫി മതി ജീവിതം മാറി മറിയാന്‍ എന്നു പറയുന്നത് വെറുതെയല്ല. ഇതാ ഈ എറണാകുളത്തുകാരന് ഫ്രീക്കന്റെ കഥ ഒന്നു കേട്ടു നോക്കൂ… സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നുമാത്രമല്ല….
ഒരു സെല്‍ഫിയിലൂടെ ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശി അല്‍ക്കുവിന്റേത്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനുള്ള ഫ്രെയിമില്‍ അല്‍ക്കു എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു പിന്നെ ഇയാളുടെ തലവര തന്നെ മാറി പിന്നാലെ സിനിമയില്‍ അവസരം.സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ ഓട്ടര്‍ഷയില്‍ ഒരു ചെറിയ വേഷത്തില്‍ അല്ക്കുവെത്തി.
എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് അല്‍ക്കു സിനിമയില്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രത്തിലാണ് അല്‍ക്കു ഇനി അഭിനയിക്കുക. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ത്ഥി ആയിട്ടാകും അല്‍ക്കു എത്തുക. നാല്‍പ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
Discussion about this post