തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി നിർണയിച്ചു. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈൻമെന്റ് സോൺ വാർഡ് 10), കലുക്കല്ലൂർ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂർ (സബ് വാർഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാർഡ് 20), തൃശൂർ ജില്ലയിലെ കട്ടകാമ്പൽ (സബ് വാർഡ് 8), മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (സബ് വാർഡ് 13), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാർഡ് 11, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹരിപ്പാട് (സബ് വാർഡ് 16), കരുവാറ്റ (സബ് വാർഡ് 1), തൃശൂർ ജില്ലയിലെ എടവിലങ്ങ് (12, 13, 14), തൃശൂർ ജില്ലയിലെ പുതൂർ (സബ് വാർഡ് 8), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (4), തിരുവാർപ്പ് (2), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാർഡ് 8, 13, 14), മൈലം (7), കണ്ണൂർ ജില്ലയിലെ പടിയൂർ (3, 7, 10, 11, 15), ഉദയഗിരി (13), വയനാട് ജില്ലയിലെ മൂപ്പൈനാട് (5 (സബ് വാർഡ്), 15, 16), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുൻസിപ്പാലിറ്റി (21) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 607 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Discussion about this post