രാമന്തളി: കാണാതായ ഭർത്താവിനെ അഞ്ചുവർഷമായിട്ടും കണ്ടെത്താനാകാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് പ്രിയ. കണ്ണൂർ രാമന്തളിയിലെ ടിപി പുരുഷോത്തമനെയാണ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് കാണാതായത്. പോലീസിൽ നൽകിയിട്ടും അന്വേഷണത്തിൽ ഒരു പുരോഗമനമുണ്ടായില്ലെന്ന് ഭാര്യ എം പ്രിയയും കുടുംബവും പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടാകുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
2015 ജൂൺ ഒന്നിനാണ് രാമന്തളി മൊട്ടക്കുന്നിലെ വീട്ടിൽ നിന്നും പുരുഷോത്തമൻ ഇറങ്ങിയത്. വയനാട്ടിലേക്കെന്നാണ് പറഞ്ഞത്. തൊട്ടടുത്ത ദിവസം എറണാകുളത്തേക്ക് പോകുന്നെന്ന് വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് യാതൊരു വിവരമുണ്ടായില്ല. തുടർന്ന് ജൂൺ എട്ടിന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ഭർത്താവിനെ കണ്ടെത്താൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെ സഹായം തേടുകയാണ് ഭാര്യ പ്രിയ.
2018 ഡിസംബറിൽ, പത്രത്തിൽ പ്രസിദ്ധീകരിച്ച ശബരിമല സന്നിധാനത്തെ തിരക്കിന്റെ ചിത്രത്തിൽ പുരുഷോത്തമനുണ്ടെന്ന സംശയം തോന്നിയതോടെ ഇക്കാര്യം ചൂണ്ടികാണിച്ച് ജില്ലാ പാലീസ് മേധാവിയെ കണ്ടു. അന്വേഷണത്തിനായി എസ്പി പയ്യന്നൂർ പോലീസിനെ ചുമതലപ്പെടുത്തി. എന്നിട്ടും ഫലമുണ്ടായില്ല. കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
Discussion about this post