തിരുവനന്തപുരം: തന്റെ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍. തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന്റെ വെറും 9 മാസം പ്രായം മാത്രമുള്ള ആദ്വിക് എന്ന പൊന്നുമോനാണ് ജീവനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ കഴിയുന്നത്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന Chronic Granulomatous Disease എന്ന രോഗാവസ്ഥയാണ് ഈ കുഞ്ഞിനെ കാര്‍ന്നു തിന്നുന്നത്. വെറുമൊരു പനി മാത്രമായിരിക്കും. ആ പനി ഏതൊരു വിധ ലക്ഷണങ്ങളില്ലാതെ പേടിപ്പെടുത്തുന്ന രോഗങ്ങളിലേക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുകയെന്ന് രഞ്ജിത്ത് പറയുന്നു.
പനിയെ തടഞ്ഞു നിര്‍ത്താനുള്ള ഇമ്മ്യൂണിറ്റി പോലും എന്റെ പൊന്നുമകനില്ല. ഏറെ അനുഭവിച്ചു എന്റെ കുഞ്ഞ്. ഒരുപാട് വേദനസഹിക്കുന്നുണ്ടാവും. ഇപ്പോള്‍ ജീവനു തന്നെ ഭീഷണിയായ ന്യൂമോണിയയിലാണ് കുഞ്ഞ് എത്തി നില്‍ക്കുന്നത്.- കണ്ണീരോടെ രഞ്ജിത്ത് പറയുന്നു.
അനുനിമിഷത്തിലും വേദന കൊണ്ടു പുളയുന്ന ഈ കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനാനുള്ള ഏക പോവംവഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. അതിനു ചെലവാകുന്ന തുകയോ 25 ലക്ഷത്തോളം രൂപയും. ആദ്വികിന്റെ പിതാവ് രഞ്ജിത്തിനെ കൊണ്ട് കൂട്ടിയാല്‍ കൂടുന്നതല്ല ഈ ഭീമന്‍ തുക.
പ്രതീക്ഷയറ്റു പോയ നിമിഷത്തില്‍ രഞ്ജിത്ത് തന്റെ കുഞ്ഞിനായി കൈനീട്ടുന്നത് സുമനസുകള്‍ക്കു മുമ്പാകെയാണ്. ആര്‍ജെയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫിറോസാണ് കുഞ്ഞിന്റെ ദുരവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
Discussion about this post