കൊച്ചി: കോവിഡ് സ്ഥിരീകരിച്ചവരില്‍ ക്ഷയരോഗവും കണ്ടെത്തി. അതിനാല്‍ ഇനിമുതല്‍ കോവിഡ് ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ (ടിബി) പരിശോധനയ്ക്കു കൂടി വിധേയരാക്കാന്‍ നിര്‍ദേശം നല്കി.
വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയില്‍ സംശയങ്ങള്‍ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.
മലപ്പുറം ജില്ലയില്‍ കോവിഡ് ചിക്തസതേടിയവരില് 27% പേര്‍ക്കു ക്ഷയരോഗം കണ്ടെത്തിയിരുന്നു. രണ്ട് രോഗങ്ങള്‍ക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു. അതേസമയം ,സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2885 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Discussion about this post