കോട്ടയം: മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ജോണ്‍ ജോര്‍ജ് ചിറപ്പുറത്തിനാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചത്.
ഇന്റല്‍ ഏറ്റെടുത്ത സര്‍വേഗ എന്ന കമ്പനിയുടെ സ്ഥാപകനായാണ് ജോണ്‍ യുഎസില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000ല്‍ തുടങ്ങിയ ഈ കമ്പനി 2005ല്‍ ഇന്റല്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തോളം മൈക്രോസോഫ്റ്റില്‍ ഡേറ്റ പ്ലാറ്റ്ഫോം പ്രോഡക്ട് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചു.
തുടര്‍ന്ന് എച്ച്പി കമ്പനിയില്‍ വൈസ് പ്രസിഡന്റായി. വീണ്ടും 2017ല്‍ മൈക്രോസോഫ്റ്റില്‍ തിരികെയെത്തിയത് ജനറല്‍ മാനേജര്‍ തസ്തികയില്‍. അവിടെ ബ്ലോക്ചെയിന്‍, അനലിറ്റിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയാണ്.
‘തലകുനിച്ച്, അധ്വാനിച്ച് ജോലി ചെയ്യണം’ മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോണ്‍ ജോര്‍ജ് ചിറപ്പുറത്ത് എന്ന ജെജിയുടെ തത്വശാസ്ത്രം ഇതാണ്. അച്ഛന്റെ അച്ഛന് റവ. സി.വി.ജോണ്‍ പകര്‍ന്നു നല്കിയ പാഠമാണിത്.
കാട്ടയം ചിറപ്പുറത്ത് പരേതരായ സി.ജോര്‍ജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ് ജോണ്‍ ജോര്‍ജ്. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണു ഭാര്യ. മക്കള്‍: ജോര്‍ജ്, സാറ.തൃശൂര്‍ സ്വദേശിയായ ജോസഫ് സിറോഷും നേരത്തെ മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.
Discussion about this post