സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി, എ.ജി. തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി സംസ്ഥാന ജനറല്‍സെക്രട്ടറി എ.ജി. തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഈ സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ നീക്കണമെന്നു ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടിരുന്നു.

ഈ സ്ഥാനത്തേക്ക് വരാന്‍ എ.ജി. തങ്കപ്പനാണ് അര്‍ഹതയുള്ളതെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്നാല്‍, ചെയര്‍മാന്‍സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയതല്ലെന്നാണ് സുഭാഷ് വാസു പറഞ്ഞത്. താന്‍ സ്വയം രാജിവെക്കുകയായിരുന്നുവെന്ന് സുഭാഷ് വാസു വ്യക്തമാക്കി.

Exit mobile version