ഇടുക്കി: മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എം എം മണി. കെടി ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നും, ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണെന്നും അതിലൊന്നും ആശങ്കയ്ക്ക് വകയില്ലെന്നും എംഎം മണി പറഞ്ഞു. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സമരം അക്രമാസക്തമായതോടെ പോലിസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു.
Discussion about this post