കണ്ണൂര്‍; രഹസ്യസ്വഭാവത്തോടെ നടത്തേണ്ട കൗണ്‍സിലിംഗ് ലൈബ്രറിയുടെ മൂലയിലും കോണിപ്പടിയിലും അടിയിലും വരാന്തയുടെ മൂലയിലും ഒക്കെ വെച്ചു നടത്തേണ്ട ദയനീയ അവസ്ഥ പറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനവും പിന്നാലെ നിര്‍മ്മാണവും ഇപ്പോള്‍ ഉദ്ഘാടനവും കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട് കൗണ്‍സിലര്‍ സെമീന മുജീബ്. ഫേസ്ബുക്കിലൂടെയാണ് അവര്‍ തന്റെ സന്തോഷം പങ്കിട്ടത്.
11 വര്‍ഷമായി സര്‍ക്കാര്‍ സ്കൂളില്‍ കൗണ്‍സലര്‍ ആയി പ്രവര്‍ത്തനം തുടങ്ങിയിട്ട്. 2009 ല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാവശ്ശേരിയില്‍ ആയിരുന്നു തുടക്കം..അവിടെ വിശാലമായ ഒരു മുറി ഒരുക്കിയിരുന്നു കൗണ്‍സലിംഗിനെന്ന് സെമീന കുറിക്കുന്നു. ഞാന്‍ പോയ സ്കൂളുകളില്‍ ഒക്കെയും റൂം സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജിഎച്ച്എസ്എസ് പടിയൂരിലും വിശാലമായ ഒരു മുറി കൗണ്‍സലിംഗിന് ആയി ഉണ്ട്. എന്നാല്‍ മിക്ക സ്കൂളുകളിലും ഇതായിരുന്നില്ല അവസ്ഥയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പല മീറ്റിംഗ് കളിലും സഹപ്രവര്‍ത്തകര്‍ തങ്ങളുടെ ദയനീയാവസ്ഥ അവതരിപ്പിക്കുന്നുണ്ടായിരുന്നു. തികച്ചും രഹസ്യസ്വഭാവത്തോടെ നടത്തേണ്ട കൗണ്‍സലിംഗ് പലപ്പോഴും ലൈബ്രറിയുടെ മൂലയിലും കോണിപ്പടിയുടെ അടിയിലും വരാന്തയുടെ മൂലയിലും ഒക്കെ വെച്ചു നടത്തേണ്ട അവസ്ഥയെന്നും സെമീന കുറിക്കുന്നു. അതേസമയം, കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ 1200 ഓളം കൗണ്‍സലിങ് സെന്ററുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 92 സ്കൂളുകളില്‍ കൗണ്‍സിലര്‍ മാരുടെ സേവനം ലഭ്യമാണെന്നും സെമീന വ്യക്തമാക്കി.
ഈ പ്രശ്നം കഴിഞ്ഞ സെപ്റ്റംബറില്‍ ജില്ലാ പഞ്ചായത്ത് വിളിച്ച അവലോകന യോഗം തുടങ്ങുന്നതിനു മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ കണ്ട് ഞാനും സഹപ്രവര്‍ത്തക ശ്രുതിയും(oswc കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ) ചെന്ന് അവതരിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. ആ മീറ്റിംഗില്‍ വെച്ചു തന്നെ ജില്ലയിലെ സ്കൂള്‍ കളില്‍ കൗണ്‍സലിംഗ് റൂം അനുവദിക്കും എന്ന പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെവി സുമേഷ് പ്രഖ്യാപിച്ചു. കേട്ടപ്പോള്‍ വല്ലാത്തൊരു മനസുഖം തോന്നി. എപ്പോഴെങ്കിലും നടക്കും എന്ന പ്രതീക്ഷയും.
എന്നാല്‍ നമ്മളെ ഞെട്ടിച്ചു കൊണ്ട് കൗണ്‍സിലിംഗിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കൗണ്‍സലിംഗ് റൂം നിര്‍മാണത്തിന് ഉള്ള കാര്യങ്ങള്‍ ജില്ലാ പഞ്ചായത്തു ഭരണസമിതിയുടെ ഭാഗത്തും നിന്നും ഉണ്ടായി… തൊട്ടടുത്ത മാസം തന്നെ പണി ആരംഭിക്കുകയും ചെയ്തു… കോവിഡ് മഹാമാരി യില്‍ കുറച്ചുമാസം പണി നിലച്ചു പോയെങ്കിലും ഇപ്പോള്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച 23 സ്കൂളുകളിലും പണി പൂര്‍ത്തിയായി ഉത്ഘാടനം നടന്നു കൊണ്ടിരിക്കുന്നു… ഒഎസ്ഡബ്ല്യുസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും അംഗങ്ങള്‍ക്കും ഏറ്റവും അഭിമാനിക്കാന്‍ പറ്റുന്ന നിമിഷം…. സംഘടിക്കൂ ശക്തരാകൂ എന്ന ആപ്തവാക്യം പ്രയോഗികമാണെന്ന് തെളിയിച്ച അനുഭവം.
ഓരോ ദിവസവും സഹപ്രവര്‍ത്തകര്‍ കൗണ്‍സലിംഗ് റൂം ന്റെ ഉദ്ഘാടനവും അതിന്റെ ഫോട്ടോയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം ചെയ്ത് നന്ദി അറിയിക്കുമ്പോള്‍ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കി തന്ന നമ്മുടെ സ്വന്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുമേഷേട്ടനും ഭരണ സമിതിക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല… ദീര്‍ഘ വീക്ഷണം ഉള്ള കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയ യഥാര്‍ത്ഥ ഭരണാധികാരിയെന്ന് സെമീന കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇന്ന് വല്ലാത്ത ഒരു സന്തോഷം തോന്നിയ ദിവസം….. ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരു വലിയ ചെറിയ ആഗ്രഹം സാധിച്ച ദിവസം…. എന്താ പറയുക… വല്ലാത്തൊരു അനുഭൂതി….
11 വർഷമായി സർക്കാർ സ്കൂളിൽ കൗൺസലർ ആയി പ്രവർത്തനം തുടങ്ങിയിട്ട്. 2009 ൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരി യിൽ ആയിരുന്നു തുടക്കം..അവിടെ വിശാലമായ ഒരു മുറി ഒരുക്കിയിരുന്നു കൗൺസലിംഗ് ന്.. അന്നത്തെ വകുപ്പ് മന്ത്രി ആയിരുന്ന സഖാവ് ശ്രീമതി ടീച്ചർ ആയിരുന്നു ഉത്ഘാടനം… ഞാൻ പോയ സ്കൂളുകളിൽ ഒക്കെയും റൂം സൗകര്യം ഉണ്ടായിരുന്നു… ഇപ്പോൾ പ്രവർത്തിക്കുന്ന ghss പടിയൂർ ലും വിശാലമായ ഒരു മുറി കൗൺസലിംഗ് ന് ആയി ഉണ്ട്… എന്നാൽ മിക്ക സ്കൂൾ കളിലും ഇതായിരുന്നില്ല അവസ്ഥ… പല മീറ്റിംഗ് കളിലും സഹപ്രവർത്തകർ തങ്ങളുടെ ദയനീയാവസ്ഥ അവതരിപ്പിക്കുന്നുണ്ടായിരുന്നു… തികച്ചും രഹസ്യസ്വഭാവത്തോടെ നടത്തേണ്ട കൗൺസലിംഗ് പലപ്പോഴും ലൈബ്രറിയുടെ മൂലയിലും കോണിപ്പടിയുടെ അടിയിലും വരാന്തയുടെ മൂലയിലും ഒക്കെ വെച്ചു നടത്തേണ്ട അവസ്ഥ….
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് ന്റെ കീഴിൽ 1200 ഓളം കൗൺസലിങ് സെന്ററുകൾ സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്… കണ്ണൂർ ജില്ലയിൽ 92 സ്കൂളുകളിൽ കൗൺസലർ മാരുടെ സേവനം ലഭ്യമാണ്
ഈ പ്രശ്നം കഴിഞ്ഞ സെപ്റ്റംബർ ൽ ജില്ലാ പഞ്ചായത്ത് വിളിച്ച അവലോകന യോഗം തുടങ്ങുന്നതിനു മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നെ നേരിൽ കണ്ട് ഞാനും സഹപ്രവർത്തക ശ്രുതിയും(oswc കണ്ണൂർ ജില്ലാ പ്രസിഡന്റ് ) ചെന്ന് അവതരിപ്പിക്കുകയും നിവേദനം നൽകുക യും ചെയ്തു. ആ മീറ്റിംഗിൽ വെച്ചു തന്നെ ജില്ലയിലെ സ്കൂൾ കളിൽ കൗൺസലിംഗ് റൂം അനുവദിക്കും എന്ന പ്രഖ്യാപനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. വി. സുമേഷ് അവർകൾ പ്രഖ്യാപിച്ചു… കേട്ടപ്പോൾ വല്ലാത്തൊരു മനസുഖം തോന്നി… എപ്പോഴെങ്കിലും നടക്കും എന്ന പ്രതീക്ഷയും…
എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് കൗൺസലിംഗ് ന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കൗൺസലിംഗ് റൂം നിർമാണത്തിന് ഉള്ള കാര്യങ്ങൾ ജില്ലാ പഞ്ചായത്തു ഭരണസമിതിയുടെ ഭാഗത്തും നിന്നും ഉണ്ടായി… തൊട്ടടുത്ത മാസം തന്നെ പണി ആരംഭിക്കുകയും ചെയ്തു… കോവിഡ് മഹാമാരി യിൽ കുറച്ചുമാസം work നിലച്ചു പോയെങ്കിലും ഇപ്പോൾ ആദ്യഘട്ടത്തിൽ അനുവദിച്ച 23 സ്കൂളുകളിലും പണി പൂർത്തിയായി ഉത്ഘാടനം നടന്നു കൊണ്ടിരിക്കുന്നു… oswc കണ്ണൂർ ജില്ലാ കമ്മിറ്റിക്കും അംഗങ്ങൾക്കും ഏറ്റവും അഭിമാനിക്കാൻ പറ്റുന്ന നിമിഷം…. സംഘടിക്കൂ ശക്തരാകൂ എന്ന ആപ്തവാക്യം പ്രയോഗികമാണെന്ന് തെളിയിച്ച അനുഭവം 💪💪💪
ഓരോ ദിവസവും സഹപ്രവർത്തകർ കൗൺസലിംഗ് റൂം ന്റെ ഉത്ഘടനവും അതിന്റെ ഫോട്ടോയും watsap ഗ്രൂപ്പ് കളിൽ share ചെയ്ത് നന്ദി അറിയിക്കുമ്പോൾ ഈ സ്വപ്നം യാഥാർഥ്യമാക്കി തന്ന നമ്മുടെ സ്വന്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുമേഷേട്ടനും ഭരണ സമിതിക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല… ദീർഘ വീക്ഷണം ഉള്ള കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയ യഥാർത്ഥ ഭരണാധികാരി 👍🏻💪🏻💪🏻🤝🏻🤝🏻✌🏻✌🏻
ഇതിൽ ശ്രദ്ധേയമാവുന്നത് കേരളത്തിൽ മറ്റൊരു ജില്ലയിലും ഇത്തരം ഒരു പ്രൊജക്റ്റ് ഒരു ഭരണ സമിതിയും നടപ്പിലാക്കിയിട്ടില്ല എന്നതാണ് …. കൗൺസലിംഗ് നടത്തുന്നതിനായി പ്രത്യേകം ഒരു മുറി… അതോ well furnished… ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള തികച്ചും രഹസ്യ സ്വഭാവം നിലനിർത്തിക്കൊണ്ട് കുട്ടികളോട് ഇടപെടാൻ പറ്റുന്ന ഒരിടം…
പലപ്പോഴും ഇത്തരം ആവശ്യങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി നിക്കുമ്പോൾ ആവശ്യം ഉന്നയിച്ചു മാസങ്ങൾ കൊണ്ട് പണി പൂർത്തീകരിച്ചു യാഥാർഥ്യമാകുന്ന ഒരു സ്ഥിതി വിശേഷം അത് കണ്ണൂർ ന് മാത്രം സ്വന്തം… ഇതാണ് മ്മ്ടെ കണ്ണൂർ… നമ്മുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്….
🙏🙏🙏🙏🙏💪🏻💪🏻💪🏻
സെമീന മുജീബ്
Discussion about this post