തൃശ്ശൂര്‍: ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തേക്കും. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശാരീക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വപ്നയ്ക്ക് മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.
സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലെ എന്‍ഐഎ ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, റെമീസ്, സംജു എന്നിവരുള്‍പ്പെടെ എട്ടുപേര്‍ വിയ്യൂര്‍ ജയിലിലാണ്. അതിസുരക്ഷാ ജയിലില്‍ വനിതാ തടവുകാര്‍ക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.
Discussion about this post