തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മൊഴിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തിലാണ് മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തത്. മതഗ്രന്ഥങ്ങള്‍ എത്തിച്ച പാഴ്‌സലിനെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അന്വേഷണ സംഘം മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞത്.
ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രി കെടി ജലീലിന്റെ മൊഴിയെടുത്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു മൊഴിയെടുപ്പ്. പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
Discussion about this post