തിരുവനന്തപുരം: കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്.
റാന്നി കോടതി റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ചിത്തിര ആട്ടവിശേഷദിവസം സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനായെത്തിയ 52 കാരിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനക്കുറ്റത്തിലാണ് സുരേന്ദ്രന് റിമാന്‍ഡില്‍ കഴിയുന്നത്.
Discussion about this post