കോഴിക്കോട്: സംസ്ഥാനത്ത് ഉള്ളത് വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസെന്ന് പഠനം. കോഴിക്കോട് മെഡിക്കൽ കോളേജാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ 14 ഡോക്ടർ അടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. കൊറോണ വൈറസിന്റെ 89 വകഭേദങ്ങൾ കേരളത്തിൽ ഇതുവരെ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
ഈ പഠനത്തിനായി വടക്കൻ കേരളത്തിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
Discussion about this post