ആലപ്പുഴ: കെഎസ്ആര്‍ടിസിയുടെ ഉപയോഗശൂന്യമായ ബസ്സുകള്‍ ഇനിമുതല്‍ കടകളാക്കാം. ബസ് ഷോപ് പദ്ധതി് ആലപ്പുഴ ജില്ലയില്‍ ആദ്യമായി അമ്പലപ്പുഴയില്‍ ആരംഭിക്കും. ഒരു ബസ് ഷോപ്പാക്കി മാറ്റാന്‍ 2 ലക്ഷത്തോളം രൂപ ചെലവാകുമെന്ന് അധികൃതര്‍ പറഞ്ഞു.
അമ്പലപ്പുഴ ഡിപ്പോയില്‍ സ്വന്തമായുള്ള സ്ഥലവും സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. ഉപയോഗ ശൂന്യമായ ബസ് കെഎസ്ആര്‍ടിസി ഷോപ്പിന്റെ മാതൃകയില്‍ നിര്‍മിച്ചുനല്‍കും. ലേലത്തില്‍ പിടിക്കുന്ന വ്യക്തികള്‍ക്കു ഷോപ് ബസ് 5 വര്‍ഷത്തേക്കു വാടകയ്ക്ക് നല്‍കും.
കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരനു വിറ്റാല്‍ കിട്ടുന്നത് 1.5 ലക്ഷം രൂപയാണ്. ഷോപ് ബസിനു 5 വര്‍ഷത്തെ വാടക മാത്രം 12 ലക്ഷം രൂപ ലഭിക്കും. ഷോപ് ബസ് 5 വര്‍ഷത്തിനു ശേഷവും ഉപയോഗിക്കാമെന്ന് എടിഒ വി.അശോക്കുമാര്‍ പറഞ്ഞു.
Discussion about this post