കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ പോലീസ് കുരുക്ക് മുറുക്കുന്നു. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നതായി കണ്ടെത്തിയിരുന്നു.
ലക്ഷ്മിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. ലക്ഷ്മിയും റംസിയും ഒന്നിച്ച് സമൂഹമാധ്യമത്തില്‍ ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പൊലീസ് അറിയിച്ചു.
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ആദ്യം റംസി വിവരമറിയിച്ചത് നടി ലക്ഷ്മി പ്രമോദിനെയായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്താനായി അയത്തിലുള്ള മെടിട്രീന ആശുപത്രിയിലാണ് റംസിയെ പരിശോദനയ്ക്കായി കൊണ്ടു പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിശോധനയില്‍ ഗര്‍ഭിണിയാണെന്നുറപ്പിച്ചതോടെ ഹാരിസുമായി ലക്ഷ്മി സംസാരിച്ചു. പിന്നീട് ലക്ഷ്മി ഇക്കാര്യ വീട്ടിലറിയിക്കുകയും എല്ലാ വരും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നു. അങ്ങനെയാണ് റംസിയെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിന് കൊണ്ടു പോയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലക്ഷ്മി പ്രമോദിനോട് ഗര്‍ഭം അലസിപ്പിക്കണ്ട എന്ന് റംസി പറഞ്ഞിരുന്നു എന്ന് റംസിയുടെ സഹോദരി അന്‍സി പറഞ്ഞു. എന്നാല്‍ ലക്ഷ്മി ഹാരിഷിന് ജോലി ഇല്ലെന്നും ഉടനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് റംസിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചെന്നാണ് അന്‍സി ഒരു മാധ്യമത്തോടായി പറഞ്ഞത്.
ലക്ഷ്മിക്ക് പുറമേ ഹാരിഷിന്റെ മാതാവ് ആരിഫയും റംസിയെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് പ്രസവിച്ചാല്‍ കുടുംബത്തിന് നാണക്കേടാണെന്നും അതിനാല്‍ എത്രയും വേഗം കുഞ്ഞിനെ എങ്ങനെയും നശിപ്പിക്കണമെന്നുമാണ് പറഞ്ഞത്. മരുന്ന് കഴിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ആദ്യം നോക്കിയത്.
കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
ലക്ഷ്മിയെയും ഭര്ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരീസിന്റെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ ഫോണും കസ്റ്റഡിയില്‍ എടുക്കും. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post