തിരുവനന്തപുരം: കണ്ണൂര്‍ പാനൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടി. പാനൂര്‍ പിഎച്ച്‌സിയിലെ ഡോക്ടറെയും നഴ്‌സിനെയും സ്ഥലം മാറ്റി. സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു.
മാണിക്കോട്ട് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സമീറയ്ക്ക് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അരക്കിലോമീറ്റര്‍ മാത്രം അകലെയുള്ള പാനൂര്‍ പിഎച്ച്‌സിയില്‍ വിവരം അറിയിച്ചു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ വീട്ടില്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.
പോലീസ് പറഞ്ഞിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തിയില്ല. നഴ്‌സിനേയും അയച്ചില്ല.ഇതിനിടെ സമീറയുടെ ആരോഗ്യസ്ഥതി മോശമായി. തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ നഴ്‌സ് എത്തിയാണ് പ്രവസമെടുത്തത്. തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞ് മരിക്കുകയായിരുന്നു. അതേസമയം സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
Discussion about this post