തിരുവനന്തപുരം: ബിഎസ് 4 വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം അനുവദിച്ച് ട്രാന്‍സ്പോര്‍ട്ട് വകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളാല്‍ സ്ഥിരം രജിസ്ട്രേഷന് നേടാന്‍ സാധിക്കാത്ത ബിഎസ് 4 വാഹനങ്ങള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാര്‍ച്ച് 31ന് മുമ്പ് താല്‍ക്കാലിക രജിസ്ട്രേഷന് നേടുകയും എന്നാല്‍ സ്ഥിരം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ ബിഎസ് 4 വാഹനങ്ങള്‍ക്കാണ് സ്ഥിരം രജിസ്ട്രേഷന് നേടാന്‍ അവസരം. പൊതുജനങ്ങള്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post