പത്തനംതിട്ട: ആംബുന്‍സില്‍ വെച്ച് കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ചയായിരുന്നു കേരളക്കരയെ ഞെട്ടിച്ച സംഭവം ആറന്മുളയില്‍ നടന്നത്.
കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. അടൂര്‍ വടക്കേടത്ത്കാവില്‍ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. പീഡനത്തിനരയായ പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയില്‍ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയില്‍ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നു കളയുകയും ചെയ്തു. പെണ്‍കുട്ടി രാത്രി തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.
Discussion about this post