തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഈമാസം നടക്കും. ഇരുപത്തിയെട്ടാം തീയതി നടപടികളാരംഭിക്കും. പതിനെട്ടിന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യും.
സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 28 മുതല്‍ ഒക്ടോബര്‍ 5 വരെയാണ്. വനിതാ സംവരണ, പിന്നാക്കസംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ തീരുമാനിക്കുക. പ്രാരംഭ നടപടികളാരംഭിച്ചു.
Discussion about this post