തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷണത്തില്‍ 11 പവന് കവര്‍ന്നു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയ്ക്കാണ് (80) പരുക്കേറ്റത്.
രത്നമ്മയുടെ വായും മുഖവും കൈകളും മോഷ്ടാക്കള്‍ കെട്ടിയിട്ടാണ് 11 പവന് സ്വര്‍ണം കവര്‍ന്നത്. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്നമ്മ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post