തിരുവനന്തപുരം: തിരുവനന്തപുരത്തെ അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കൊവിഡ്. വെമ്പായത്തുള്ള ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഗതി മന്ദിരത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരില്‍ നടത്തിയ പരിശോധനയിലാണ് 108 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം മുന്‍പ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മറ്റ് ചിലര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അഗതിമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തുകയായിരുന്നു. രോഗം ബാധിച്ചവരെ ക്വാറന്റൈനിലാക്കും.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 562 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 506 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
Discussion about this post