കൊല്ലം സ്വദേശിയായ റംസിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഒരുപാട് ഇഷ്ടപ്പെട്ടയാള്‍ തന്നെയാണ് റംസിയുടെ മരണത്തിനും കാരണമായത്. ഒരു നൂറു സ്വപ്നങ്ങള്‍ കൊണ്ട് കെട്ടിപ്പെടുത്ത റംസിയുടെ ജീവിതം തകര്‍ന്നടിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.
വര്‍ഷങ്ങളോളം പ്രണയിച്ച പുരുഷനുമൊത്തുള്ള ജീവിതമായിരുന്നു റംസിയുടെ മനസ്സുനിറയെ. വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു റംസി. എന്നാല്‍ മുന്നിലേക്ക് വച്ചു നീട്ടിയ ജീവിതം ഹാരിസ് എന്ന ചെറുപ്പക്കാരന്‍ തന്നെ നിര്‍ദാക്ഷിണ്യം തിരിച്ചെടുത്തപ്പോള്‍ അവളുടെ നെഞ്ചുപിടഞ്ഞു.
താന്‍ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആഗ്രഹിച്ച ജീവിതം തിരികെ നല്‍കാനായി അവള്‍ അവനോട് കെഞ്ചിക്കേണു. എന്നാല്‍ പണവും പ്രതാപവും കണ്ട് കണ്ണ് മഞ്ഞളിച്ചപ്പോള്‍ പത്ത് വര്‍ഷം പ്രണയിച്ച പെണ്ണിനെ ഹാരിസ് പാതിവഴിയിലുപേക്ഷിച്ചു.
ഒടുവില്‍ അവള്‍ ജീവിതം തന്നെ വെറുത്തു. സോഷ്യല്‍മീഡിയ ഒന്നടങ്കം ഹാരിസിന്റെ ക്രൂരമനസ്സിനെ ശാപവാക്കുകള്‍ കൊണ്ട് മൂടുകയാണ്. റംസിയുടെ മരണം വേദനയായി പടരുന്ന ഈ നിമിഷത്തില്‍ നെഞ്ചുപൊള്ളിക്കുന്ന ചിലതുണ്ട്. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളില്‍ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകള്‍.
റംസിയുടെ വിയോഗം വേദനയോടെ നെഞ്ചിലേറ്റുന്ന നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കളിച്ചും ചിരിച്ചും ഓടി നടന്ന റംസി ഇപ്പോള്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ ഒരുമാത്ര വീഡിയോ കാണുന്നവര്‍ക്ക് കഴിഞ്ഞെന്നു വരില്ല.