തൃശ്ശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കണമെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സ് സര്‍വ്വീസ് സംഘടനാ നേതാവ് പ്രദീപിനെ നിര്‍ലജ്ജം ന്യായീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയുമാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞ് രാജി വെച്ചൊഴിയണമെന്നും ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന കമ്മറ്റി സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.
ഹീനമായ കുറ്റം ചെയ്ത പ്രതിയെ പരസ്യമായി സംരക്ഷിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇത്തരം കുറ്റകൃത്യങ്ങളെ പ്രോല്സാഹിപ്പിക്കലാണ്. പ്രതിപക്ഷ നേതാവിന്റെ തരം താണ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും കൂടാതെ ചെന്നിത്തലക്കെതിരെ യുക്തമായ നിയമ നടപടികളും സ്വീകരിക്കണമെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണം, പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞ് രാജി വെച്ചൊഴിയണം* – ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് .
കോവിഡ് രോഗിയെ പീഢിപ്പിച്ച കോണ്‍ഗ്രസ്സ് സര്‍വ്വീസ് സംഘടനാ നേതാവ് പ്രദീപിനെ നിര്‍ലജ്ജം ന്യായീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയുമാണ് ചെയ്തത്. ഹീനമായ കുറ്റം ചെയ്ത പ്രതിയെ പരസ്യമായി സംരക്ഷിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇത്തരം കുറ്റകൃത്യങ്ങളെ പ്രോല്സാഹിപ്പിക്കലാണ്.
പ്രതിപക്ഷ നേതാവിന്റെ തരം താണ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്. കൂടാതെ ചെന്നിത്തലക്കെതിരെ യുക്തമായ നിയമ നടപടികളും സ്വീകരിക്കണമെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ആവശ്യപ്പെടുന്നു. ഇക്കാര്യം വനിതാ കമ്മീഷന് പ്രത്യേകമായി പരിശോധിച്ച് കേസെടുക്കാന്‍ തയ്യാറാവണം
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണ് സ്ത്രീ പീഢനത്തിന് ന്യായീകരണം ചമക്കുന്ന ചെന്നിത്തലയുടെ നിലപാട്. സര്‍ക്കാര്‍ പദവികളും ആനുകൂല്യങ്ങളും കൈപ്പറ്റി കുറ്റവാളികള്‍ക്ക് മാന്യത നല്കുന്ന ചെന്നിത്തല കേരള ജനതയോട് മാപ്പ് പറയുകയും രാജി വെച്ചൊഴിയുകയും വേണം.
അഡ്വ. സി പി പ്രമോദ്,
സെക്രട്ടറി, AlLU സംസ്ഥാന കമ്മിറ്റി .
Discussion about this post