തിരുവനന്തപുരം: കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ്. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പിജെ ജോസഫ്. വെര്‍ച്വല്‍ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കണ്‍ഡോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്.
കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. കുട്ടനാട്ടില്‍ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. കഴിഞ്ഞ തവണയും കുട്ടനാട്ടില്‍ മത്സരിച്ചത് ജേക്കബ് എബ്രഹാം തന്നെയായിരുന്നു.
അതേസമയം കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് കുട്ടനാട്ടില്‍ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന പൊതു വികാരത്തിനൊപ്പം മുന്നണിയോഗം നില്‍ക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്.