മലപ്പുറം: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സൂം മീറ്റിംഗില്‍ വിവാഹിതരായി ഹവാസിയും റാഫിയയും. ഇരുവരുടെയും വിവാഹം മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാണ്. വരനും വധുവും ജര്‍മനിയിലാണ് താമസം. അവളുടെ മാതാപിതാക്കള്‍ ആമയൂരിലുള്ള വീട്ടില്‍. വരന്റെ ഉറ്റവര്‍ വാഴക്കാട്ടെ അവന്റെ വീട്ടിലും. ശേഷം വിവാഹം സൂം മീറ്റിംഗിലൂടെ ലോക്ക് ഡൗണ്‍ കാലത്ത് നടത്തുകയായിരുന്നു.
വിവാഹത്തിന് മാറ്റ് കൂട്ടുന്നതും മാതൃകയാവുന്നതും മറ്റൊന്നാണ്. വധു മഹറായി ആവശ്യപ്പെട്ടത് ഒരു വീടാണ്. അതും അവള്‍ക്ക് വേണ്ടിയല്ല, അനാഥയായ ഏതെങ്കിലും പെണ്‍കുട്ടിക്ക് വേണ്ടിയും. ശേഷം വരന് അതിന് സമ്മതം മൂളുകളും ചെയ്തു. കുന്നുമ്മല്‍ ബഷീറിന്റെയും ഹസീനയുടെയും മകളാണ് റാഫിയ. സി കെ അബൂബക്കറും ടി റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍. കഥാകൃത്ത് ഫര്‍സാന അലി സഹോദരിയാണ്.
ലളിതമായിട്ടായിരുന്നു നിക്കാഹ്. വധുവിന്റെ പിതാവ് മുഹമ്മദ് ബഷീര്‍ മകള്‍ റാഫിയയെ ഫവാസിനു ഇണയായി നല്‍കിയതായി പറയുന്നു. റാഫിയയെ ഇണയായി സ്വീകരിച്ചതായി ഫവാസ് സൂം മീറ്റിലൂടെ പ്രഖ്യാപിക്കുന്നു. എല്ലാവരും നവ വധൂവരന്മാര്ക്ക് ആശംസകളും നേര്‍ന്നു. ചടങ്ങുകള്‍ ഇത്രമാത്രമാണ് ഉണ്ടായിരുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് ഫവാസ് ജര്‍മനിയില്‍ എത്തിയത്. എഞ്ചിനീയറിംഗ്് ബിരുദം നേടിയ ശേഷം നാട്ടില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്രൊജക്ട് നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. ബ്രിട്ടനിലെ ലങ്കാഷെയറിലും ഡെന്മാര്ക്കിലെ കോപ്പന് ഹേഗനിലും വിദ്യാഭ്യാസം നേടിയ ശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുകയായിരുന്നു റാഫിയ. ഇരുവര്‍ക്കും നിരവധി പേര് ആശംസകള്‍ നേര്‍ന്നു.
Discussion about this post