രണ്ടാംവയല്‍: 91-ാം വയസില്‍ അക്ഷരം പഠിച്ച് പാറ്റ മുത്തശ്ശി. വയനാട്ടിലാണ് ചെറുപ്പക്കാര്‍ക്ക് വലിയ മാതൃകയാവുന്ന ഈ മുത്തശ്ശിയുള്ളത്. സാക്ഷരത നേടാനുള്ള ത്രീവമായ ശ്രമത്തിലാണ് പനമരം പാതിരിയമ്പം പണിയ കോളനിയിലെ ഈ പാറ്റ മുത്തശ്ശി.
ഇപ്പോള്‍ സ്വന്തമായി പേരെഴുതാന്‍ പഠിച്ചതിന്റെ സന്തോഷത്തിലാണ് മുത്തശ്ശി. എന്നാല്‍ മുത്തശ്ശിയെ അലട്ടുന്ന ചെറിയ പ്രശ്‌നങ്ങളുമുണ്ട്. എഴുതാന്‍ കൈകള്‍ ശരിക്കും വഴങ്ങില്ല. കണ്ണിനും കാഴ്ച അത്ര പോര. എന്നിരുന്നാലും പഠിപ്പ് വിട്ട് മുത്തശ്ശിക്ക് ഒരു കളിയില്ല. ചെറുപ്പത്തില്‍ പഠിക്കാന്‍ കഴിയാത്തിന്റെ വിഷമം മാറ്റാനാണ് ഈ പഠനമെന്ന് പാറ്റമുത്തശ്ശി പറയുന്നു.
മരിക്കും വരെ പഠിക്കണമെന്നാണ് ദൃഢനിശ്ചയമാണ് ഈ മുത്തശ്ശിക്കുള്ളത്. സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് ആണ് പാറ്റമുത്തശ്ശി. തുല്യതാ പഠനത്തിലൂടെ പ്ലസ്ടു പഠിക്കുന്ന അതുല്യയാണ് മുത്തശ്ശിക്ക് അറിവ് പകര്‍ന്ന് നല്‍കുന്നത്. നാടന്‍ പാട്ട് പാടാന്‍ ഒക്കെ അറിയാമായിരുന്ന മുത്തശ്ശിക്ക് അത് മറന്ന് പോയതിന്റെ ചെറിയ സങ്കടവുമുണ്ട്. ആടിനെ വളര്‍ത്തി ജീവിക്കുന്ന മുത്തശ്ശി തുല്യതാ പരീക്ഷ എഴുതണമെന്ന ആഗ്രഹത്തില്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.