മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നിരീക്ഷണത്തില്‍; ചൊവ്വാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി

തിരുവനന്തപുരം: ചൊവ്വാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണ് യോഗം മാറ്റിയത്. ധനമന്ത്രി തോമസ് ഐസക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിയത്. അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 16ന് ചേരും.

ഞായറാഴ്ചയാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവായെങ്കിലും നിരീക്ഷണത്തിലാണ്.

ധനമന്ത്രിയുമായി മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും നിരീക്ഷണത്തിലാണ്.

Exit mobile version