തിരുവനന്തപുരം; സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ നൂറു രൂപ കൂടി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 1300 രൂപയിൽനിന്ന് 1400 രൂപയായാണ് സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്തിയിരിക്കുന്നത്.
ധനവകുപ്പിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. സർക്കാരിന്റെ നൂറു ദിന കർമപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വർധിപ്പിച്ചിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ ആയിരം രൂപയായി വർധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വർഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വർധന നടപ്പിലാക്കിയിരിക്കുന്നത്.
Discussion about this post