2000 രൂപനല്‍കി 12ലോട്ടറി എടുത്തു..! ബാക്കി പൈസ നല്‍കാന്‍ നേരം മനസിലായി ‘കളിനോട്ട്’ ആണെന്ന്; ചോദ്യം ചെയ്ത ഏജന്റിനെ യുവാവ് തള്ളിയിട്ടു

തുറവൂര്‍: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ലോട്ടറിടിക്കറ്റ് ഏജന്റുമാര്‍. ഇതിനിടെ സാധാരണക്കാര്‍ ഇട്ട് വട്ട് കളിപ്പിക്കുന്നതും പതിവാണ്. മനുഷ്യത്തം നഷ്ടപ്പെട്ട ഒരാളുടെ വിനോദമാണ് ഇവിടെ വിഷയമാകുന്നത്. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് നല്‍കി ലോട്ടറി വാങ്ങിയ യുവാവ് കബളിപ്പിച്ചു.

ലോട്ടറി വില്‍പന നടത്തുന്ന കോടംതുരുത്ത് കോളുതറ ലെനിന്‍ എന്ന നാല്‍പത്തിരണ്ടുകാരനെയാണ് യുവാവ് വ്യാജ നോട്ട് നല്‍കി പറ്റിച്ചത്. തുടര്‍ന്ന് ലെനിന്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കി. കോടംതുരുത്ത് വിവിഎച്ച്എസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം.

യുവാവ് ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയത് അതിനാല്‍ തിരിച്ചറിഞ്ഞില്ല. ശേഷം 2000രൂപയുടെ കളിനോട്ട് നല്‍കി 12 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ബാക്കി തുക നല്‍കിയശേഷം നോട്ട് പരിശോധിച്ചപ്പോള്‍ കളിനോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ, ലെനിനെ തള്ളിയിട്ടശേഷം യുവാവ് ബൈക്കില്‍ കടന്നുവെന്നാണ് പരാതി. ഒരാഴ്ചയ്ക്ക് മുമ്പ് അരൂരിലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു.

Exit mobile version