കൊച്ചി: കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സിച്ച് വച്ച് ഡ്രൈവര്‍ ക്രൂരമായി പീഢിപ്പിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ക്രൂര പീഢനം. കേരള സമൂഹം ലജ്ജിച്ച് തലതാഴ്ത്തുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല.
19 വയസ്സ് മാത്രമാണ് അവള്‍ക്ക് ഉള്ളത്. ആ പെണ്‍കുട്ടിക്ക്, നിരന്തരം മാനസിക പിന്തുണയും കരുതലും കൊടുക്കണം. അവര്‍ ശക്തരാകാന്‍ പിന്തുണ കൊടുക്കണം.അവളെ ഉയര്‍ത്തെഴുന്നേല്‍പിക്കണം.പറന്നു നടക്കേണ്ട പ്രായമാണ്. അവളുടെ ചിറകുകള്‍ അരിയരുത്.ആറന്മുളയിലെ ആ പെണ്‍കുട്ടി എന്നവള്‍ അറിയപ്പെടരുത്. എന്നും സൈക്കോളജിസ്റ്റ് കല ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
ഔദ്യോഗികമായി പലപ്പോഴും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളോട് സംസാരിച്ചിട്ടുണ്ട്..ആ സമയങ്ങളില്‍ മാത്രമല്ല..എത്രയോ വര്‍ഷം കഴിഞ്ഞ്..നല്ല വിദ്യാഭ്യാസവും ജോലിയും നേടി..സ്‌നേഹിക്കാന്‍ ഒരു ആളുമുണ്ടായി ..പക്ഷെ കാലം കഴിയുംതോറും ആ നിമിഷം കൂടുതല്‍ ശക്തമായി ഉള്ളില്‍ ആര്‍ന്നു കേറി കൊണ്ടിരിക്കുന്നു..ഒരു പെണ്‍കുട്ടി പറഞ്ഞതാണ്..
അന്നത്തെ ദിവസം സ്വപ്നം കണ്ടു ഞെട്ടി ഉണരുന്നത് പതിവായി…മനം മടുപ്പിക്കുന്ന അപരിചിതമായ ദുര്‍ഗന്ധം..വിയര്‍പ്പിന്റെ നാറ്റം..മറക്കാന്‍ വയ്യായെന്നുംആ ഓര്‍മ്മയും പേടിയും കൂടി വരുന്നുവെന്ന് പറഞ്ഞഎത്രയോ സ്ത്രീശബ്ദങ്ങള്‍..പുറത്തറിഞ്ഞാല്‍ ഉള്ള നാണക്കേട് കൊണ്ട് മൂടി വെച്ച അന്നത്തെ ദിവസം അടക്കം ചെയ്യുന്നത് അവനവനോടുള്ള മതിപ്പ് കൂടി ആണ്..
ഒരാളല്ല..ഒരു മുഖമല്ല..ഒരു ശബ്ദമല്ല..ഒരു സംഭവമല്ല..ആ പെണ്‍കുട്ടിക്ക്, നിരന്തരം മാനസിക പിന്തുണയും കരുതലും കൊടുക്കണം..തത്കാലം അവളില്‍ നിറയുന്ന നിശബ്ദത കണ്ടു സമാധാനിക്കരുത്…
അവളുടെ ഉള്ളില്‍ അടുത്തെങ്ങും ആ ഓര്‍മ്മ കെടില്ല…കൈവിടരുതേ..അടിച്ചമര്‍ത്തപ്പെട്ട നോവിലെ വൃണം നാളെ പഴുക്കരുത്…അതില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു അവളുടെ ആത്മാവാകെ പടരരുത്..പേയ് പിടിച്ച നായ മുറിവേല്‍പ്പിച്ചു, അത്രേ ഉള്ളു എന്നവള്‍ സ്വയം കരുതണം..ഉയര്‍ത്തെഴുന്നേല്‍ക്കണം..19 വയസ്സ് മാത്രമാണ്…
ചോദ്യം ചെയ്യലുകളില്‍ അവളുടെ മനം തകരരുത്..ആവര്‍ത്തിച്ചു വിശദീകരണം നല്‍കി അവള്‍ ഭയക്കരുത്..ജീവിതം തീര്‍ന്നു എന്നവള്‍ കരുതരുത്..അവളുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കണം.അവളുടെ മാതാപിതാക്കള്‍ക്ക് ശക്തി ഉണ്ടാകണം..അവരുടെ മാനസികാവസ്ഥ ഓര്‍ത്തിട്ട് സഹിക്കാന്‍ വയ്യ..പക്ഷെ, അവര്‍ ശക്തരാകാന്‍ പിന്തുണ കൊടുക്കണം…അവളെ ഉയര്‍ത്തെഴുന്നേല്പിക്കണം…അത് ശ്രദ്ധിക്കണം..പറന്നു നടക്കേണ്ട പ്രായമാണ്..അവളുടെ ചിറകുകള്‍ അരിയരുത്…ആറന്മുളയിലെ ആ പെണ്‍കുട്ടി എന്നവള്‍ അറിയപ്പെടരുത്…
ഏതെങ്കിലും ഒരു മനഃശാസ്ത്രജ്ഞയുടെ ടെലിഫോണില്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറം അവളുടെ വാവവിട്ട നിലവിളി ശബ്ദം കടന്നു വരാതിരിക്കട്ടെ..
എനിക്ക് ആ ഓര്‍മ്മകളില്‍ നിന്നും മോചനമില്ല, മരിക്കാന്‍ തോന്നുന്നു എന്ന്… !
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്
Discussion about this post