പൊന്നാനിയില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

മലപ്പുറം: പൊന്നാനിയില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ആറ് പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സന്ദേശം അയക്കുകയായിരുന്നു.

പുലര്‍ച്ചെ നാല് മണിവരെ ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാന്‍ പറ്റിയിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. എട്ട് മണിക്കൂറായി ഇവര്‍ക്കുള്ള തെരച്ചില്‍ നടത്തുകയാണ്. അതേസമയം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് കണ്ടെത്താനായിട്ടില്ല.

Exit mobile version