ചാവക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സാന്ത്വന മധുരമുള്ള പായസം’ എന്ന പ്രോഗ്രാമിലൂടെ സമാഹരിച്ച ലാഭവിഹിതം പൂർണ്ണമായും കിഡ്‌നി രോഗികളുടെ ചികിത്സ സഹായത്തിനു നൽകി ചാവക്കാട് ഈസോൺ ഓൺലൈൻ മാർട്ട്. ഇരുപത് കിഡ്‌നി രോഗികൾക് ഡയാലിസിസ് ചെയ്യുന്നതിനുള്ള കൂപ്പണുകളാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഇവർ കൈമാറിയത്.
ഞായറാഴ്ച കൺസോൾ ഓഫീസിൽ വെച്ചു നടന്ന ഈ മഹത്പ്രവർത്തി റിട്ട. ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി അബ്ദുൽ ലത്തീഫാണ് ഉദ്ഘാടനം ചെയ്തത്. പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ഈസോൺ മാനേജിങ് ഡയറക്ടർ ഷഹ്നാവാസ് കലീമുള്ള മുഖ്യതിഥിയായി, ഷംസു ഷിംന, ജനീഷ് പാലയൂർ, ഈസോൺ പ്രതിനിധികളായ റഈസ് റസാഖ്, അമീർ അബ്ബാസ്, റമീസ് റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.