തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ രണ്ടാംപ്രതി അന്‍സര്‍ പോലീസ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞതില്‍ ഒരാള്‍ അന്‍സറായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി.
അന്‍സര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി. എന്നാല്‍, അന്‍സറാണ് ആക്രമിച്ചതെന്ന് സാക്ഷികള്‍ പറയുന്നു. ഈ വൈരുദ്ധ്യത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അറിയിച്ചു.
അതിനിടെ, ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അപ്പൂസും ഷഹിനും ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും പോലീസ് ഒഴിവാക്കിയെന്ന് നേതാക്കള്‍ ആരോപിച്ചു.