തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറക്കിയ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടതോടെ കേരളത്തിലെ സംഘപരിവാർ പ്രതിരോധത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ ഡിക്ഷണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേര് ഉൾപ്പെട്ടിരിക്കുന്നത്. വാരിയൻകുന്നത്തിനേയും ആലി മുസ്ലിയാരേയും ഹിന്ദുവംശഹത്യ നടത്തിയവരെന്ന് കുറ്റപ്പെടുത്തുന്ന സംഘപരിവാറിന് തിരിച്ചടിയായ പുസ്തകത്തെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ അലി അക്ബർ രംഗത്ത്. സുനിൽ സോമൻ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അലി അക്ബറിന്റെ പ്രതികരണം.
കുറിപ്പിങ്ങനെ:
സുടാപ്പീസ് & സഖാപ്പീസ് ,’പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്!ലിയാരും … അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി .. ശശിയായി … നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?
പക്ഷെ ഒരു പ്രശ്‌നമുണ്ട് വർമ്മ സാറെ …പുസ്തകം ഇറക്കിയതാരാണ് ? കേന്ദ്ര സാംസ്‌കാരിക വകുപ്പ് .. എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) ..വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂൺ മാസത്തിൽ .. അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി .. അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത്
എന്തിനാണ് ?
‘ബെറുതെ ഒരു മനഃ സുഖം ‘ ????
എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ????? പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..’Dictionary of Matryrs: India’s Freedom tSruggle (18571947)’, Volume 5 പ്രതിപാദിക്കുന്നത്.കേരളം , കർണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്
കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും ? കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല. കേരളത്തിലെ സർക്കാർ ആരാണ് ? കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ. മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും … അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് .. അപ്പൊ എല്ലാം പറഞ്ഞത് പോലെ … അങ്ങനെ
‘പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്!ലിയാരും ‘…എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു .. cursty sunil soman
Discussion about this post