തൃശ്ശൂര്‍: സ്‌കൂള്‍ ബസിനകത്ത് സഹപാഠി വെന്തുമരിച്ചത് നേരില്‍ കണ്ട എട്ടാംക്ലാസുകാരന്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും മറ്റും കൈയ്യടിക്കുന്നത്. ഇനിയൊരു വിദ്യാര്‍ത്ഥിക്ക് ദുരന്തം സംഭവിക്കരുത് എന്ന തിന്തയില്‍ ബസിനായി സ്വന്തം പേരില്‍ സ്മാര്‍ട്ട് സിസ്റ്റം കണ്ടുപിടിച്ചിരിക്കുകയാണ് സബീല്‍ എന്ന എട്ടാം ക്ലാസുകാരന്‍.
ഇനി ബസ് അധികൃതരുടെ അശ്രദ്ധമൂലം ഒരു കുട്ടിക്കും ജീവന്‍ നഷ്ടമാകില്ല. സബീല്‍ സ്മാര്‍ട് സിസ്റ്റം സ്‌കൂള്‍ ബസുകളില്‍ ഘടിപ്പിക്കാനൊരുങ്ങുകയാണ്. ബസ് അധികൃതരുടെ അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹപാഠിക്കുണ്ടായ ദാരുണ മരണമാണ് ഈ എട്ടാംക്ലാസുകാരന് സബീല്‍സ് സ്മാര്‍ട്ട് വിജിലന്റ് സിസ്റ്റം കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്.
ബസില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി ബാക്കിയായാല്‍ ഉപകരണം പോലീസിലേക്കും, സ്‌കൂള്‍ അധികൃതരിലേക്കും വിവരമെത്തിക്കും, ഒപ്പം വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തും. ഭാവിയില്‍ സ്‌കൂള്‍ ബസ്സില്‍ നടക്കുന്ന എല്ലാ ശിശുമരണങ്ങളും തടയാന്‍ തന്റെ കണ്ടുപിടുത്തം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സബീല്‍.
ഒരു കുഞ്ഞന്‍ കളിപ്പാട്ടത്തിനകത്താണ് സബീലിന്റെ ഈ പരീക്ഷണങ്ങളെല്ലാം നടക്കുന്നത്. സ്മാര്‍ട്ട് ഉപകരണം ദുബായ് ആര്‍ടിഎയ്ക്കു മുന്നില്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. അഭിനന്ദനങ്ങള്‍ക്കു പുറമെ വിശദമായ പഠനങ്ങള്‍ക്കു ശേഷം വൈകാതെ തന്നെ ഈ ഉപകരണം സ്‌കൂള്‍ ബസ് റെഗുലേറ്ററി സിസ്റ്റത്തിന്റെ ഭാഗമാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബഷീര്‍ മൊയ്ദീന്‍ സബീദ ദമ്പതികളുടെ ഇളയമകന്‍ ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
Discussion about this post