തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്നതിനിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ച ശേഷം ബൈക്കിലെത്തിയവര്‍ കടന്നുകളഞ്ഞു. തലസ്ഥാന നഗരയില്‍ കഠിനംകുളത്താണ് സംഭവം. കഠിനംകുളം എസ്.ഐ രതീഷ് കുമാറിനെയാണ് ബൈക്കിലെത്തിയവര്‍ ഇടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. ചാന്നാങ്കര ഭാഗത്ത് ജീപ്പ് നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു എസ്.ഐ രതീഷ് കുമാര്‍. രണ്ടു പേര് സഞ്ചരിച്ച ബൈക്ക് പോലീസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ആദ്യം പോലീസിനെ മറികടന്ന് പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് മുന്നോട്ടു വന്നതോടെ ബൈക്ക് നിര്‍ത്തി.
തുടര്‍ന്ന് എസ് ഐ വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള് അമിതവേഗത്തില്‍ ബൈക്ക് മുന്നോട്ടെടുത്തു. ഇതോടെ ബൈക്കില്‍ പിടിച്ചിരുന്ന എസ്ഐ തലയിടിച്ച് റോഡിലേക്കു വീണു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ കഴക്കൂട്ടത്തും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രതീഷ് കുമാര്‍ ചികിത്സയില്‍ കഴിയുകയാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാക്കള്‍ ചാന്നാങ്കര പാലം വഴി രക്ഷപ്പെട്ടു. സിസിടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്.
Discussion about this post