കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മുനമ്പത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് അനുമതിയോടെ നാളെ മത്സ്യം വില്‍ക്കാവുന്നതാണ്. മറ്റന്നാള്‍ മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യ തൊഴിലാളികള്‍ക്ക് രോഗ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post