നെയ്യാറ്റിന്‍കര: വിവാഹ ദിവസം സമ്മാനങ്ങള്‍ കിട്ടുന്നത് പതിവാണ്. എന്നാല്‍ കല്യാണത്തിന് സമ്മാനം നല്‍കുന്നത് എല്ലാവരും ചെയ്യുന്ന കാര്യമല്ല. അതിന് മനസ്സില്‍ നന്മയുണ്ടാവണം. അത്തരത്തില്‍ നല്ല മനസ്സിനുടമയായ ഒരു യുവതിയുടെ വിവാഹത്തിന്റേയും വിവാഹദിവസം നൂറുകണക്കിനാളുകള്‍ക്ക് സമ്മാനം നല്കിയതിന്റെയും വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്.
വൈഷ്ണവി എന്ന യുവതിയാണ് തന്റെ വിവാഹദിനത്തില്‍ ഭക്ഷ്യധാന്യ കിറ്റുകളും, പച്ചക്കറികളും, ധനസഹായവും വിതരണം ചെയ്തത്. ചിരകാല സ്വപ്നമായിരുന്നു തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനത്തില്‍ വൈഷ്ണവി സാക്ഷാത്കരിച്ചത്.
ഓണത്തലേന്നായിരുന്നു വൈഷ്ണവിയുടെ വിവാഹം. പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വൈഷ്ണവി പറഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര വ്ലാങ്ങാമുറി ‘സരോജ’ത്തില്‍ സുധീരനും കൃഷ്ണലതയും മകളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു.
അങ്ങനെ വൈഷ്ണവി തന്റെ വിവാഹദിനത്തില്‍ ഭക്ഷ്യധാന്യ കിറ്റുകളും, പച്ചക്കറികളും, ധനസഹായവും വിതരണം ചെയ്തു. വിവാഹശേഷം വരന് ജിതിനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി തുക കൗണ്‍സിലര്‍ ഗ്രാമം പ്രവീണിനെ ഏല്പിച്ചു.
Discussion about this post