ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിലെ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ്ണവും ലക്ഷക്കണക്കിന് രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
ബാങ്കിലെ ലോക്കറുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. നാല് ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച ജീവനക്കാര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ തകര്‍ത്തത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയിട്ടുണ്ട്. അതിനാല്‍ മോഷ്ടക്കാളുടെ ദൃശ്യങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് വരികയാണ്. നിലവില്‍ ബാങ്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇതില്‍നിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഓണം പ്രമാണിച്ച് കഴിഞ്ഞ നാല് ദിവസവും ബാങ്കിന് അവധിയായിരുന്നു.
Discussion about this post