പത്തനംതിട്ട: രാജ്യത്തിന്റെ സുരക്ഷയെ മാനിച്ച് പബ് ജി ഉള്‍പ്പെടെ 118 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ പ്രതിഷേധ പ്രകടനവുമായി ഒരു സംഘം യുവാക്കള്‍. പത്തനംതിട്ടയിലാണ് സംഭവം. പബ്ജിയെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഒരു സംഘം യുവാക്കള്‍ വായ്പൂര്‍ എന്നയിടത്ത് തെരുവിലിറങ്ങിയത്.
പബ്ജി ചങ്കാണെന്നും ചങ്കിടിപ്പാണെന്നും ഉയിരാണെന്നും മുദ്രാവാക്യം മുഴക്കി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ എന്തിനാണ് ഇന്ത്യയില്‍ മാത്രം നിരോധനമെന്ന് ഇവര്‍ ചോദിക്കുന്നു. അതേസമയം ഇത് തമാശയ്ക്കായി ചെയ്തതാണോയെന്നും വ്യക്തതയില്ല.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ബന്ധമുള്ള ഗെയിമിന് കേന്ദ്രം നിരോധനമേര്‍പ്പെടുത്തിയത് ഇത് പബ്ജി ഉപയോക്താക്കളെ നിരാശയിലാഴ്ത്തുന്നതായി. നേരത്തേ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.