കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയിൽ എത്തിയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌പെയ്‌സ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കാക്കനാട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കിൽ ഓപറേഷൻ മാനേജറായി ജോലി നേടാൻ സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്.
മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്നും ബി.കോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റായിരുന്നു നൽകിയിരുന്നത്. എന്നാൽ, സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ രേഖാമൂലം അറിയിച്ചിരുന്നു.
Discussion about this post