കൊച്ചി: മത്സ്യത്തൊഴിലാളികളെ സന്തോഷത്തിലാക്കി അയലച്ചാകര. തീരക്കടലില്‍ അയലക്കൊയ്ത്തിനെ തുടര്‍ന്നു വൈപ്പിന്‍ ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ വള്ളങ്ങള്‍ തിരികെ എത്തിയത് വള്ളം നിറയെ വെള്ളിനിറമുള്ള അയലയുമായി.
അയലവില്പ്പനയിലൂടെ ഗോശ്രീപുരം ഹാര്‍ബറിലെ വള്ളങ്ങള്‍ക്കു 4 മുതല്‍ 25 ലക്ഷം രൂപ വരെ ലഭിച്ചു. കിലോഗ്രാമിന് 125 മുതല്‍ 140 രൂപ വരെയായിരുന്നു അയലയുടെ വില. മാസങ്ങള്‍ക്ക് ശേഷം വലിയ കച്ചവടം നടന്നതിന്റെ സന്തോഷത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.
കോവിഡും ട്രോളിങും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. കടലില്‍ പോകാന്‍ കഴിയാതെ വന്നതോടെ പലരും പട്ടിണിയിലായി. കോവിഡ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക കടലില്‍ പോകാന്‍ സാധിച്ചില്ല. അതിനിടെ ട്രോളിങും വന്നതോടെ പലരും തൊഴില്‍ രഹിതരായി മാറിയിരുന്നു.
Discussion about this post