തൃശ്ശൂര്‍: പാരീസ് ഭീകരാക്രണം അന്വേഷിക്കുന്ന ഫ്രഞ്ച് പോലീസ് സംഘം വിയ്യൂര്‍ ജയിലിലെത്തി. കനകമല തീവ്രവാദ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബാനി ഖ്വാജ മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം വിയ്യൂര്‍ ജയിലിലെത്തിയത്.
2015ല്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.അന്ന് നടന്ന ഭീകരാക്രമണത്തില്‍ 130 പേര് കൊല്ലപ്പെട്ടിരുന്നത്.
ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി കേരളത്തിലെത്തുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മൊഴിയെടുപ്പും മറ്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒപ്പം എന്‍ഐഎ ഉദ്യോഗസ്ഥരും ഉണ്ട്.
.കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ കണ്ണൂരില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന കേസില്‍ അറസ്റ്റിലായ സുബ്ാനി നിലവില്‍ വിചാരണ തടവിലാണ്. അബ്ദുള്‍ സലാമിന് പുറമെ അബ്ദുള്‍ ഹമീദ്, മുഹമ്മദ് ഉസ്മാന് എന്നിവര്‍ക്കൊപ്പവും സുബ്ഹാനി ആയുധപരിശീനം നേടിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
സിറിയയില്‍ ഭീകരപ്രവര്‍ത്തനത്തിനിടെ കൂടെയുണ്ടായിരുന്നയാള്‍ ജീവനോടെ കത്തുന്നതു കണ്ട് ഭയന്ന സുബാനി ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ സുബാനി മടങ്ങുമെന്ന് മനസിലാക്കിയ ഭീകരസംഘടന ഇയാളെ തടവിലാക്കുകയും പിന്നീട് ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ മടക്കിയയ്ക്കുകയുമായിരുന്നുെവന്നാണ് എന്‍ഐഎ പറയുന്നത്.
Discussion about this post