തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടി നേരിടുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നിപ വൈറസുണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ എടുത്തത്. പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരത്തില്‍ ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍നിന്നു പിന്മാറണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
Discussion about this post