മുഖ്യമന്ത്രിക്ക് മരുമകന്റെ വിവാഹ വാര്‍ഷിക ആശംസകള്‍; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളും, ആശംസാപ്രവാഹം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കമല വിജയനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയും ഭാര്യയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് സോഷ്യല്‍മീഡിയയിലൂടെയാണ് റിയാസ് ആശംസ കുറിച്ചത്.

ഇരുവരുടേയും 41ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1976 സെപ്റ്റംബര്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ‘1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ വാര്‍ഷിക ആശംസകള്‍.’- എന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മരുമകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കമലയ്ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ‘നിലപാടുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പകരം വെയ്ക്കാനില്ലാത്ത സഖാവ്, കേരളത്തെ കരുതലോടെ ചേര്‍ത്തു നിര്‍ത്തിയ സഖാവ്. ആശംസകള്‍’ എന്ന് പലരും കമന്റ് ചെയ്തു.

പിണറായി വിജയന്റെ മകള്‍ വീണയും റിയാസും തമ്മിലുള്ള വിവാഹം ജൂണ്‍ 15 നായിരുന്നു.

Exit mobile version