കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നിയന്ത്രത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബ് ആക്രമണം. തലശേരിലെ ചോനാടം അഴീക്കോടന്‍ സ്മാരക വായനശാലയ്ക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
അതേസമയം കെ സുധാകരന് എംപിയുടെ ഭീഷണിപ്പെടുത്തലിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു കെ സുധാകരന് എംപി ഇന്നലെ പറഞ്ഞത്. രണ്ട് ദിവസങ്ങളിലായി കണ്ണൂരില്‍ കോണ്‍ഗ്രസ്- സിപിഎം കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്.
്പത്തിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും കണ്ണൂരില്‍ അക്രമണം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post