തിരുവല്ലയില്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വൃദ്ധന്‍ മരിച്ചു; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്ന്

കോട്ടയം: തിരുവല്ലയില്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വൃദ്ധന്‍ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി കെകെ സോമന്‍ ആണ് മരിച്ചത്. പൊള്ളലേറ്റ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.

കഴിഞ്ഞ മാസം 24 മുതല്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സോമന്റെ മരണ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യ രാധാമണിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Exit mobile version