എത്ര ക്രൂരമായ മനസാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്; രൂക്ഷവിമര്‍ശനവുമായി പി രാജീവ്, രോഷകുറിപ്പ്

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുല്ലപ്പള്ളിക്കെതിരെ വിമര്‍ശിച്ചത്. എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേതെന്ന് രാജീവ് കുറിക്കുന്നു. കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ വിറങ്ങലിച്ച് നാട് നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്.

തന്റെ പാര്‍ടിയില്‍പ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചു ബനം നല്‍കിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പിള്ളി അപമാനിച്ചത്. കൊന്നിട്ടും തീരുന്നില്ല കോണ്‍ഗ്രസ്സിന്റെ പകയെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ തന്നെ കൊന്നൊടുക്കിയിട്ടും ഗാന്ധിയനെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം ഈ ഇരട്ട കൊലപാതകത്തിലൂടെ ഒന്നു കൂടി വ്യക്തമായെന്നും പി രാജീവ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ വിറങ്ങലിച്ച് നാട് നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. തന്റെ പാര്‍ടിയില്‍പ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചു ബനം നല്‍കിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പിള്ളി അപമാനിച്ചത്. കൊന്നിട്ടും തീരുന്നില്ല കോണ്‍ഗ്രസ്സിന്റെ പകയെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ തന്നെ കൊന്നൊടുക്കിയിട്ടും ഗാന്ധിയനെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം ഈ ഇരട്ട കൊലപാതകത്തിലൂടെ ഒന്നു കൂടി വ്യക്തമായി.

Exit mobile version