കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. അറുപത് വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. കോഴിക്കോട്, കണ്ണൂര്‍ ,മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ട് മരണമുണ്ടായി. മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും മരണം. കണ്ണൂരില്‍ തളിപ്പറമ്പ് സ്വദേശി സത്താര്‍ കൊവിഡ് ബാധിച്ച മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു. മലപ്പുറത്ത് ഒളവട്ടൂര്‍ സ്വദേശി ആമിന മഞ്ചേരി മെഡിക്കല്‍ കോളജിലും മരിച്ചു.
Discussion about this post